കാസർഗോഡ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 മരണം ; നിരവധി പേർക്ക് പരിക്ക്

Jaihind News Bureau
Sunday, January 3, 2021

കാസർഗോഡ് : പാണത്തൂർ പരിയാരത്ത് ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്.  ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. കർണാടകയിലെ സുള്ള്യയിൽനിന്നും പാണത്തൂരിലേക്ക് വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.  കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കർണാടകയിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.  അറുപതോളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.