മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

Jaihind News Bureau
Saturday, November 14, 2020

മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പൂനെ – ബാംഗലൂരു ദേശീയപാതയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ സത്താറയിലെ ആശുപ്തരിയിലേക്ക് മാറ്റി.