പ്രളയകാലത്തെ വ്യാജ പ്രചാരണം: അഞ്ച് പേര്‍ അറസ്റ്റില്‍

 

തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് വ്യത്യസ്ത കേസുകളില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഇതുസംബന്ധിച്ച് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയനാണ് മാരായമുട്ടം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്.

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ ഷിബു സി.വി, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈക്കത്തുവീട്ടില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘു കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

Comments (0)
Add Comment