മലപ്പുറത്ത് അഞ്ചര വയസുകാരിക്ക് വാക്‌സീന്‍ എടുത്ത ശേഷവും പേവിഷബാധ

Jaihind News Bureau
Monday, April 28, 2025

മലപ്പുറത്ത് തെരുവുനായ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഇപ്പോള്‍ ഗുരുതരാസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകള്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്.

മാര്‍ച്ച് 29 നായിരുന്നു കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാന്‍ പുറത്തു പോയപ്പോഴാണ് ആക്രമണത്തിനിരയായത.് അന്നേ ദിവസം 7 പേര്‍ക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഐഡിആര്‍ബി വാക്‌സിന്‍ നല്‍കി. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലാണ്.