ലോക് ഡൗണ്‍ : മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിൽ; ട്രോളിങ് നിരോധനത്തില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തം

Jaihind News Bureau
Sunday, April 5, 2020

ലോക് ഡൗണിനെ തുടർന്ന് മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിൽ. മത്സ്യബന്ധനവും വിപണവും പൂർണമായും നിർത്തി വെച്ചു. ഇനി ട്രോളിങ് നിരോധനം കൂടി വന്നാൽ പ്രതിസന്ധി രൂക്ഷമാകുന്നതാണ് വിലയിരുത്തൽ.

കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ മത്സ്യ ബന്ധന മേഖലകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. മത്സ്യ ബന്ധനവും വ്യാപനവും നടക്കുന്നില്ല. 4000 തിലധികം യന്ത്രവത്കൃത ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇവയൊന്നും കടലിൽ ഇറങ്ങുന്നില്ല. ഇത് സമുദ്രത്പന്ന കയറ്റുമതിയെ സാരമായി ബാധിച്ചു. ഇതുകൂടാതെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി.

ലോക് ഡൌനിലെ നിരോധനത്തിന് പുറമെ ട്രോളിങ് നിരോധനം കൂടി വന്നു കഴിഞ്ഞാൽ അത് വലിയ തിരിച്ചടിയാകും മത്സ്യബന്ധന മേഖലക്കു ഉണ്ടാകുക. നിലവിൽ കേരളം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ ജൂൺ ഒന്നിന് തുടങ്ങി ജൂലൈ 31 അവസാനിക്കുന്ന ട്രോളിങ് നിരോധന ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാൽ പ്രതിസന്ധി കണക്കിലെടുത്തു ഈ നിരോധനത്തിന് ഇളവ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്.