മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിയെറിഞ്ഞ സംഭവം ; രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Thursday, August 19, 2021

തിരുവനന്തപുരം : ആറ്റിങ്ങലിൽ മത്സ്യവില്പനക്കാരിയോടുള്ള അതിക്രമത്തിൽ നടപടി. പാതയോരത്ത് മീൻ വിറ്റിരുന്ന അൽഫോണ്‍സയുടെ മീൻ കുട്ട റോഡിൽ എറിഞ്ഞ രണ്ടു നഗരസഭാ ജീവനക്കാർക്ക് എതിരെ ആണ് നടപടി. മുബാറക്, ഷിബു എന്നിവരെയാണ്‌ സസ്പെൻസ് ചെയ്തത്.

മത്സ്യം വലിച്ചെറിയാനെത്തിയ ജീവനക്കാരെ തടയുന്നതിനിടെ അല്‍ഫോണ്‍സയ്ക്ക് റോഡില്‍ വീണ് പരിക്കേറ്റിരുന്നു. അഞ്ചംഗ കുടുംബത്തിന്‍റെ ഉപജീവന മാർഗമായിരുന്നു മീന്‍ കച്ചവടം. പ്രതികരിച്ച നാട്ടുകാരേയും കച്ചവടക്കാരേയും ജീവനക്കാർ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചിരുന്നു.