കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു; രണ്ട് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

Jaihind News Bureau
Friday, November 21, 2025

കൊല്ലത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു. ശക്തികുളങ്ങര മുക്കാട് കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

പാചക വാതകം ചോര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ ഉടന്‍ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടതിനാല്‍ കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തി അമര്‍ന്നു.