കൊല്ലം: തിരുമുല്ലാവാരത്തിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ബോട്ടിലുണ്ടായിരുന്ന 17 തൊഴിലാളികളെയും രക്ഷപ്പെടുത്തി. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിമണം സ്വദേശി സുനിലിന്റെ ഉടമസ്ഥതയിലുള്ള ‘പമ്പ’ എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് 17 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എല്ലാവരെയും സുരക്ഷിതമായി കരയിലെത്തിച്ചു. പകടത്തില്‍ പരിക്കേറ്റ നാല് പേരെ നീണ്ടകരയിലെ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.