തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ലത്തീൻ അതിരൂപത. മത്സ്യത്തൊഴിലാളികളെ വികസന വിരോധികളായി ചിത്രീകരിക്കുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.
സമര സമിതിയുമായി ഇന്ന് മന്ത്രിതല ചർച്ച നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് 21-ാം ദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമർശനമാണ് അതിരൂപത നടത്തിയത്.