തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Jaihind Webdesk
Wednesday, June 23, 2021

തിരുവനന്തപുരം :  അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി വിൻസെന്‍റ് (58) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാലു പേർ നീന്തി രക്ഷപ്പെട്ടു.

ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട എല്ലാവരും രക്ഷപ്പെട്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ തിരയിൽപ്പെട്ട വിൻസെന്‍റിനെ കാണാതാവുകയായിരുന്നു.