
പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. 45 വയസ്സുകാരനായ കുമാര്‍ ആണ് മരിച്ചത്. ബുധനഴ്ച രാവിലെ ആറ് മത്സ്യത്തൊഴിലാളികളുമായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പുതുക്കുറിച്ചി സ്വദേശി ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണിത്.
വള്ളം മറിഞ്ഞ ഉടന്‍ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ കുമാറിനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും, ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയായിരുന്നു. അതിനിടെ, ഇന്നലെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷഹാനായി ഇന്നും തിരച്ചില്‍ തുടരും. നേവിയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. തുറമുഖത്ത് പണിമുടക്കിയ വലിയ വള്ളങ്ങളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മുതലപ്പൊഴിയിലെ അഴിമുഖത്തെ അപകടാവസ്ഥ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.