അഴീക്കലില്‍ ബോട്ടുമുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു; 7 പേരെ രക്ഷപ്പെടുത്തി

Jaihind Webdesk
Monday, August 9, 2021

 

കൊല്ലം : അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന് സമീപം ബോട്ടുമുങ്ങി ഒരു മത്സ്യത്തൊഴിലാളി മരിച്ചു. 7 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്‍റെ സ്രാങ്ക് ആയിരുന്ന ആലപ്പാട് പഞ്ചായത്തിലെ ശ്രായിക്കാട്ട് കാവിൻതറ വീട്ടിൽ ഉണ്ണിക്കണ്ണൻ എന്ന സുഭാഷ് ആണ് മരിച്ചത്. 58 വയസായിരുന്നു. ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സുഭാഷിന്‍റെ മകൻ സനിൽ ഉൾപ്പടെ ബോട്ടിലുണ്ടായിരുന്ന ഏഴുപേരെ രക്ഷപ്പെടുത്തി.