മര്യനാട് വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് ആണ് മരിച്ചത്. 47 വയസായിരുന്നു. ഇന്ന് രാവിലെ മര്യനാട് സ്വദേശിയായ അരുൾദാസന്‍റെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടമുണ്ടായത്. വള്ളം ശക്തമായ തിരയിൽ പെട്ട് മറിയുകയായിരുന്നു.

12 പേർ ആണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. പരുക്കേറ്റ അരുൾദാസൻ, ബാബു എന്നിവർ ചികിത്സയിലാണ്. ഗുരുതര പരുക്കേറ്റ അത്തനാസിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.

Comments (0)
Add Comment