മത്സ്യകൃഷിയിൽ വിജയഗാഥ തീർക്കുകയാണ് വയനാട് ആർമാടിലെ പത്തൊമ്പത് പേർ അടങ്ങുന്ന സംഘം. നൈൽ തിലാപ്പി ഇനത്തിൽ പെട്ട മത്സ്യത്തെയാണ് ആദ്യഘട്ടത്തിൽ സംഘം കൃഷി ചെയ്തത്. തുടക്കത്തിൽ തന്നെ മികച്ച വിളവ് ലഭിച്ചത്തോടെ മത്സ്യകൃഷി ഇനിയും വ്യാപിപ്പിക്കാനാണ് ആർമാടിലെ ഈ കൂട്ടായ്മയുടെ തീരുമാനം.
രാസവസ്തുക്കൾ ചേർത്തുള്ള മീനുകൾ വിപണിയിൽ വ്യാപിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളും, ആശങ്കകളും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇതിനൊരു മാറ്റം വരുത്തണമെന്നാഗ്രഹത്തോടെ വയനാട് ആർമാടിലെ പത്തൊമ്പത് പേർ വരുന്ന സംഘം മൽസ്യ കൃഷിയിലേക്കിറങ്ങിയത്. തങ്ങളുടെ ജീവിത തിരക്കുകൾക്കിടയിലും തേജസ് എന്ന ഫിഷ് ഫാം മുന്നോട്ട് കൊണ്ട് പോകുകയാണ് ഈ സംഘം ഒപ്പം കുടുംബത്തിന്റെ മികച്ച പിന്തുണയും ഇവർക്കുണ്ട്. രണ്ടര ഏക്കർ സ്ഥലത്ത് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ നൈൽ തിലാപ്പിയ ഇനത്തിൽപ്പെട്ട മീനുകളെയാണ് സംഘം കൃഷി ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് കുളത്തിൽ 8000 ത്തോളം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് ഭക്ഷണവും മികച്ച സംരക്ഷണവും നൽകി കഴിഞ്ഞ ദിവസമാണ് കുളത്തിൽ നിന്ന് ആദ്യത്തെ വിളവെടുപ്പ് നടത്തിയത്. തുടക്കത്തിൽ തന്നെ മികച്ച വിളവ് ലഭിച്ചതോടെ മൽസ്യ കൃഷി ലാഭമാണെന്നാണ് സംഘം പറയുന്നത് ഇനിയും കൃഷി വ്യാപിപ്പിക്കാൻ തന്നെയാണ് ഈ കൂട്ടായ്മയുടെ തീരുമാനം. മിൻ പരിപാലനം ഏറെ മാനസിക ഉല്ലാസം തരുന്ന ഒന്നാണെന്നും ഇവർ പറയുന്നു