അപ്‌സര റെഡ്ഡി: മഹിളാ കോണ്‍ഗ്രസ് ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറി

Jaihind Webdesk
Tuesday, January 8, 2019


ന്യൂദല്‍ഹി: പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഡി മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതയായി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മഹിളാകോണ്‍ഗ്രസ് പ്രസിഡന്റും എം.പിയുമായ സുഷ്മിത ദേവിന്റെ സാന്നിദ്ധ്യത്തില്‍ അപ്‌സര റെഡ്ഡിക്ക് നിയമനം നല്‍കിയത്.
കോളേജ് കാലഘട്ടം മുതല്‍ സാമൂഹിക പ്രവര്‍ത്തകയെന്ന നിലയില്‍ പ്രസിദ്ധയാണ് അപ്‌സര റെഡ്ഡി. തമിഴ്‌നാട്ടിലെ കുട്ടികള്‍ക്കെതിരായ അതിക്രമത്തിനെതിരെ പോരാടി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞവ്യക്തിയാണ് ഇവര്‍.
ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന അപ്‌സര റെഡ്ഡി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‌സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.