NILAMBUR COUNTING| ആദ്യസൂചനകള്‍ യുഡിഎഫിന് ഒപ്പം; ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു

Jaihind News Bureau
Monday, June 23, 2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലസൂചന പുറത്തു വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ആദ്യം വോട്ട് എണ്ണി തുടങ്ങിയത് വഴിക്കടവ് പഞ്ചായത്തു നിന്നാണ്. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിലെ ലീഡ് നിലയില്‍ നിന്നും തന്നെ വിജയിയെ അറിയാന്‍ സാധിക്കുമെന്ന് സാരം. യുഡിഎഫ് ക്യാമ്പിന്റെ തികഞ്ഞ ആത്മവിശ്വാസം പോലെ തന്നെ ശക്തവും വ്യക്തവുമായ ഭൂരിപക്ഷമാണ് തിരഞ്ഞെടുപ്പില്‍ നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞതു പോലെ ഭൂരിപക്ഷത്തിന്റെ കണക്കില്‍ മാത്രമെ ഇനി വ്യക്തത വരാനുള്ളൂ. യുഡിഎഫ് നിലമ്പൂരില്‍ കുതിച്ചുയരുകയാണ്.