ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് ; ബൂത്തുകളില്‍ നീണ്ട ക്യൂ

Jaihind News Bureau
Tuesday, December 8, 2020

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 16.39 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയില്‍ 15.50 ശതമാനവും കൊല്ലം ജില്ലയില്‍ 16.55 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 17.03 ശതമാനവും ആലപ്പുഴ ജില്ലയില്‍ 17.04 ശതമാനവും ഇടുക്കി ജില്ലയില്‍ 15.81 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.

ജില്ലകളില്‍ ആദ്യഘട്ടത്തില്‍ ശക്തമായ പോളിംഗാണ് നടക്കുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്.