കേരളത്തിലെ ആദ്യത്തെ സൈക്ലോൺ ഷെൽറ്റർ വടകരയിലേത്; സർക്കാർ കൊടുത്തത് വ്യാജ വാർത്തയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിലെ ആദ്യത്തെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ വടകര താഴെ അങ്ങാടിയിലാണെന്നും ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലല്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ അദ്യത്തെ സെക്ലോണ്‍ഷെല്‍ട്ടര്‍ താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് വടകര താഴെ അങ്ങാടിയില്‍ സ്ഥാപിച്ചത്.

രൂക്ഷമായ കടലാക്രമണത്തില്‍ നിന്നും പ്രകൃതിക്ഷോഭത്തില്‍ അഭയമൊരുക്കാനായി 2.5 കോടി രൂപ ചെലവില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് സെക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്.കെട്ടിടത്തിന് ‘സുരക്ഷ’ എന്നാണ് നാമകരണം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തത്.

വസ്തുത ഇതായിരിക്കെ അടിസ്ഥാന രഹിതമായ അവകാശവാദമാണ് കേരള സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ആദ്യത്തെ സെക്ലോണ്‍ ഷെല്‍ട്ടറിന്‍റെ ഉദ്ഘാടനം ജൂണ്‍ 18ന് ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ നടക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇത് തെറ്റാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Comments (0)
Add Comment