പ്രവാസി സംഘടന വഴിയുള്ള ഖത്തറില്‍ നിന്നുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം കൊച്ചിയില്‍ എത്തി. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തറാണ് ദോഹയില്‍ നിന്നുള്ള ആദ്യ ചാർട്ടേഡ് സര്‍വീസ് ഒരുക്കിയത്. ഞായറാഴ്ച അര്‍ദ്ധരാത്രി 1:45.ന് പുറപ്പെട്ട വിമാനം രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിലെത്തി.
പ്രവാസി സംഘടനകളുടെ ചാർട്ടേഡ് സര്‍വീസുകള്‍ മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നൊക്കെ തുടങ്ങിയിട്ടും ഖത്തറില്‍ നിന്ന് അനുമതിയായിരുന്നില്ല. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്‍കാസ് ഖത്തറിന്‍റെ ചാർട്ടേഡ് സര്‍വീസിന് അനുമതി ലഭിച്ചത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ഖത്തറിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം തന്നെ ഇൻകാസ് ഖത്തറിന്‍റെ നേതൃത്വത്തിൽ പറന്നുയരുന്നതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. യാത്രയ്ക്ക് രാഹുല്‍ ഗാന്ധിയും ഇന്നലെ ആശംസയേകിയിരുന്നു. ദോഹയില്‍ നിന്നുള്ള ഇന്‍കാസ് ഖത്തറിന്‍റെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കൊച്ചിയിലേക്ക്… എന്ന സന്ദേശമുള്ള പോസ്റ്റര്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ഗാന്ധി ശുഭയാത്ര (ബോണ്‍വൊയേജ്) നേർന്നത്. ഇത് പ്രവര്‍ത്തകർക്ക് നല്‍കിയ ആവേശവും ആത്മവിശ്വാസവും ചെറുതല്ലെന്നും ഇന്‍കാസ് ഖത്തര്‍ പ്രസിഡന്‍റ് സമീര്‍ ഏറാമല പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് അടുത്ത ദിവസങ്ങളില്‍ സര്‍വ്വീസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/rahulgandhi/photos/a.309876242780104/1006614873106234/?type=3&theater
ആദ്യാവസാനം ഇതിന് വേണ്ടി ഒപ്പം നില്‍ക്കുകയും അവശ്യസഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി.കുമരൻ എന്നിവർക്ക് ഭാരവാഹികള്‍ നന്ദി അറിയിച്ചു.
171 മുതിര്‍ന്നവരും 6 കുട്ടികളുമടക്കം 177 യാത്രക്കാരുമായാണ് ആദ്യ വിമാനം കൊച്ചിയില്‍ പറന്നിറങ്ങിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇന്‍കാസിന് വേണ്ടി ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയത്.