പൂനെയിലെ ഫാക്ടറിയില്‍ തീപിടിത്തം ; 17 മരണം

Jaihind Webdesk
Monday, June 7, 2021

പൂനെ : മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഇതില്‍ 15 പേര്‍ സ്ത്രീകളാണ്. പൂനെയിലെ എസ്‌വിഎസ് അക്വാ ടെക്നോളജീസ് കമ്പനിയിലെ സാനിറ്റൈസർ നിർമാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതായാണ് നിഗമനം.

പ്ലാന്‍റിലെ യന്ത്രത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. തീ പടര്‍ന്നതോടെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ജീവനക്കാരെ രക്ഷപ്പെടുത്താനായി ഭിത്തി തകര്‍ത്തുവെങ്കിലും 17 പേരുടെ ജീവന്‍ നഷ്ടമായിരുന്നു. അപകടസമയത്ത് എത്ര ജീവനക്കാരുണ്ടായിരുന്നുവെന്നതില്‍ വ്യക്തതയില്ല.