തിരുവനന്തപുരത്ത് ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിത്തം; ഒരു മരണം, കട പൂർണമായും കത്തിനശിച്ചു.

Jaihind Webdesk
Saturday, February 17, 2024

തിരുവനന്തപുരം: തിരുവനന്തപുരം കൈതമുക്കിലെ ബേക്കറി ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കടയില്‍ തീപിടിച്ചു. തീപിടിത്തത്തിൽ ഒരാൾ മരിച്ചു. അപ്പു ആചാരി (85) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേർക്ക് പൊള്ളലേറ്റു. കുമാർ, പാണ്ഡ്യൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്യാസ് സിലിണ്ടറിൽനിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കട പൂർണമായും കത്തിനശിച്ചു.