ഡല്‍ഹിയില്‍ ചേരിയിലെ കുടിലുകള്‍ക്ക് തീപിടിച്ചു : 7 മരണം

Jaihind Webdesk
Saturday, March 12, 2022

ന്യൂഡല്‍ഹി :  ഗോകുൽപുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം. മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ ഇന്നലെ രാത്രിയിലായിരുന്നു തീ പിടിച്ചത്. 7 മരണം സ്ഥിരീകരിച്ചു. 60 കുടിലുകൾ കത്തിനശിക്കുകയും 60 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 13 അഗ്‌നിശമന യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.

തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടായ ഗോകുൽ പുരി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.