മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം

Jaihind Webdesk
Monday, April 12, 2021

 

മലപ്പുറം : മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ ഷമീം, ചുങ്കത്തറ സ്വദേശി ദിവാകരൻ എന്നിവരാണ് രണ്ടിടങ്ങളിലായി മരിച്ചത്. ഷമീമിന് രാമപുരത്തെ വീട്ടിൽ വച്ചാണ് മിന്നലേറ്റത്. പരിക്കേറ്റ ഷമീമിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വർണം അരിക്കുന്ന ജോലി ചെയ്യുന്നതിനിടയിലാണ് ദിവാകരന് മിന്നലേറ്റത്. എടവണ്ണയിലെ പുഴയിൽ വച്ചായിരുന്നു അപകടം. ദിവാകരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.