വാനില്‍ തീപിടിച്ച് ഡ്രൈവർ മരിച്ചു ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Jaihind Webdesk
Saturday, August 28, 2021

ആലപ്പുഴ : കണിച്ചുകുളങ്ങരയില്‍ ടെമ്പോ ട്രാവലര്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂര്‍ണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവനെ രക്ഷിക്കാനായില്ല.

ചന്തിരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് തീ പിടിച്ചത്. അജയന്‍ നടത്തുന്ന ഫുഡ് പ്രൊസസിങ്‌ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവന്‍. മാനസിക പ്രയാസത്തെ തുടര്‍ന്ന് രാജീവന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റേയും ബന്ധുക്കളുടേയും സംശയം. അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം തുടങ്ങി.