മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയില്‍ തീപിടുത്തം; ആറ് പേര്‍ മരിച്ചു

Jaihind Webdesk
Sunday, December 31, 2023

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല . പതിനഞ്ചോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.