യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു

Jaihind Webdesk
Friday, February 9, 2024

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപെടുത്താൻ ശ്രമിച്ചു.
ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷീലയെ കോട്ടയം മെഡിക്കൽ കോളജില്‍ എത്തിച്ചു.  പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.  ഷീല, മറ്റ് തൊഴിലാളികൾക്കൊപ്പം കൃഷിയിടത്തിൽ നിന്നും ഏലക്ക ശേഖരിയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയിരുന്നു. ഈ സമയം ഇവിടെയ്ക്കു വന്ന ശശി ഷീലയോട് സംസാരിക്കുകയും, പെട്ടെന്ന് കൈയിൽ കടന്ന് പിടിച്ച് വീട്ടിൽ കയറ്റുകയുമായിരുന്നു. നാട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ കതകടച്ചു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഉടുമ്പൻചോല പോലീസ് സ്ഥലത്ത് എത്തി. അപ്പോഴേക്കും ശശി ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വാതിൽ തകർത്ത് പോലീസ് ഇവരെ രക്ഷപെടുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രാധമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പ്രാധമിക നിഗമനം.