വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്‍റില്‍ അഗ്നിബാധ ; ആളപായമില്ല

Jaihind Webdesk
Tuesday, May 25, 2021

വിശാഖപട്ടണം  : ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്‍റില്‍ അഗ്നിബാധ. വൈകിട്ട് മൂന്ന് മണിയോടെയാണ് വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്‍റില്‍ തീപിടിത്തമുണ്ടായത്. ആളപായമോ മറ്റ് ഗുരുതര പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ അധികൃതര്‍ അറിയിച്ചു.

അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്ലാന്‍റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീ പൂര്‍ണ്ണമായും അണച്ചതായും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. അഗ്നിബാധയുണ്ടായ പ്ലാന്‍റ് ഒഴികെ മറ്റ് പ്ലാന്‍റുകളെല്ലാം പതിവ് പോലെ പ്രവര്‍ത്തിക്കുന്നുവെന്നും കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.