ബംഗ്ലദേശിലെ രൂപ്ഗഞ്ചില്‍ വന്‍ തീപിടിത്തം ; 52 പേര്‍ മരിച്ചു

Jaihind Webdesk
Friday, July 9, 2021

ധാക്ക : ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറിയില്‍ വന്‍തീപിടിത്തം. ഭക്ഷ്യോത്പാദന ശാലയിലെ തീപിടിത്തത്തില്‍ 52 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. വ്യാഴാഴ്ച വൈകുന്നേരം രൂപ്ഗഞ്ചിലുള്ള ശീതളപാനീയ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെനിലയില്‍ നിന്ന് തീ പടരുകയായിരുന്നു. രക്ഷപ്പെടാനായി നിരവധി തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തസമയത്ത് ഫാക്ടറിയുടെ മുന്‍വശത്തെ ഗേറ്റും എമര്‍ജന്‍സി എക്സിറ്റും പൂട്ടികിടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികളും ബന്ധുക്കളും ആരോപിച്ചു.