സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

Jaihind Webdesk
Friday, May 7, 2021

 

പാലക്കാട് : സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടിൽനിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റു ചെയ്തത്.