കണ്ണൂരില്‍ കെഎസ്ആർടിസി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Jaihind Webdesk
Sunday, May 15, 2022

 

കണ്ണൂർ: തലശേരിയില്‍ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തലശേരി ഡിപ്പോയിലെ ജീവനക്കാരൻ ഷാജി കക്കോത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള ഇയാൾ തലശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലശേരി ഡിപ്പോയിൽ ഡ്രൈവർ ആയിട്ടാണ് ഇയാൾ ജോലി ചെയ്യുന്നത്. മനോവിഷമം ആണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ബന്ധുക്കൾ പറഞ്ഞു.