തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ തൊഴിലാളി യൂണിയനുകൾ വീണ്ടും സമരം പ്രഖ്യാപിച്ചു. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ വിളിച്ച യോഗത്തിൽ ശമ്പള വിതരണം സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്നാരോപിച്ച് തൊഴിലാളി യൂണിയൻ പ്രതിനിധികൾ യോഗം ബഹിഷ്‌കരിച്ചിരുന്നു. തുടർന്നാണ് നാളെ മുതൽ ടിഡിഎഫ് ഉൾപ്പെടെയുള്ള യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്.