അടുത്ത വർഷം ശമ്പള വിതരണം പ്രതിസന്ധിയിലായേക്കുമെന്ന് സംസ്ഥാന ധനമന്ത്രി

Tuesday, April 5, 2022

തിരുവനന്തപുരം: ഇപ്പോഴത്തെ സ്ഥിതി തുടർന്നാല്‍ അടുത്ത വര്‍ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട പണം നല്‍കുന്നില്ല. വളരെ മിനിമം നികുതി മാത്രമുള്ള സംസ്ഥാനമാണ് കേരളം. പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് തരേണ്ട പണം തരാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിന്  ലഭിക്കേണ്ട പണം തരാതിരിക്കുന്ന സ്ഥിതിയില്‍ അടുത്ത വര്‍ഷം നമുക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാന്‍ പോലും പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറയ്ക്കാമോ എന്നാണ് മാധ്യമങ്ങള്‍ ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.