ന്യൂഡല്‍ഹി: ധനമന്ത്രി നിർമ്മല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ധനമന്ത്രിക്ക് യാതൊരു ധാരണയുമില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
“മന്ത്രി പറയുന്ന മാക്രോ ഇക്കോണമി തത്വങ്ങളെല്ലാം മറ്റെന്തിനെയോ കുറിച്ചാണ്, സാമ്പത്തികവുമായി ബന്ധമില്ല. എന്താണ് നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ നടക്കുന്നത് എന്നതിനെക്കുറിച്ച് ധനമന്ത്രിയുടെ അറിവ് വട്ടപ്പൂജ്യമാണ്” – രാഹുല്‍ ഗാന്ധി പറഞ്ഞു.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി.