കിഫ്ബി വിവാദത്തിൽ ധനമന്ത്രിയ്ക്ക് സിപിഎമ്മിൽ നിന്നുപോലും പിന്തുണ കിട്ടിയില്ലെന്ന് മാത്യു കുഴൽനാടൻ

Jaihind News Bureau
Friday, November 20, 2020

 

കൊച്ചി: കിഫ്ബി വിവാദത്തിൽ സിപിഎമ്മിൽ നിന്നുപോലും ധനമന്ത്രി തോമസ് ഐസക്കിന് പിന്തുണ കിട്ടിയില്ലെന്ന് കോൺഗ്രസ് വക്താവ് മാത്യു കുഴൽനാടൻ. സി ആൻഡ് എജി റിപ്പോർട്ട് വിവാദമാക്കിയത് തോമസ് ഐസക്ക് തന്നെയാണ്. ഇതുവരെ കിഫ്‌ബി എത്ര പണം ചിലവഴിച്ചു എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും, യഥാർത്ഥ ചോദ്യങ്ങളിൽ നിന്നും മന്ത്രി ഓടിഒളിക്കുന്നുവെന്നും മാത്യു കുഴൽനാടൻ കൊച്ചിയിൽ പറഞ്ഞു. ആർ.എസ്.എസുമായി താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് ധനമന്ത്രി തെളിവ് ഹാജരാക്കിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.