ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകള്‍ ഒടുവില്‍ പുറത്തിറങ്ങി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഇരുവരുടെയും മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ഇന്ന് ജാമ്യം അനുവദിച്ചത്. കടുത്ത ഉപാതികളില്ലാതെയായിരുന്നു ജാമ്യം നല്‍കിയത്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുന്നത് യാത്ര.
മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ ചുമത്തിയാണ് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകളുടെ മോചനത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമാണ് പാര്‍ലമെന്റിലും കേരളത്തിലുടനീളവും ഉന്നയിച്ചത്.