സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍

Jaihind Webdesk
Monday, October 30, 2023

 

തിരുവനന്തപുരം: സിനിമ-സീരിയൽ നടി രഞ്ജുഷ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് രഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായിട്ടാണ് കരിയർ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചു.

മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയാണ് രഞ്ജുഷ. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

  • (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈന്‍ നമ്പരുകൾ – 1056, 0471- 2552056)