തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന് ദിലീപ് ശങ്കര്‍നെ തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതുവരെ മരണ കാരണം വ്യക്തമായിട്ടില്ല. ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത് സീരിയല്‍ അഭിനയത്തിനായാണ് എന്നാണ് വിവരം. പഞ്ചാഗ്നി, അമ്മ അറിയാതെ, സുന്ദരി എന്നീ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച താരമാണ്.
ഹോട്ടലില്‍ നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ മുറിയെടുത്തത്. അദ്ദേഹം മുറി വിട്ട് രണ്ട് ദിവസമായി പുറത്തേയ്ക്ക് പോയിരുന്നില്ലെന്നാണ് വിവരം. കൂടെ അഭിനയിക്കുന്നവര്‍ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തുകയും ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ്. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലേ എന്താണ് മരണ കാരണമെന്നത് വ്യക്തമാകൂ.