‘കുറുപ്പ് ‘ സിനിമയ്ക്ക് കുവൈത്തില്‍ വിലക്ക് ; പ്രദര്‍ശന അനുമതി ലഭിച്ചില്ല ; നിരാശയില്‍ സിനിമാ ആരാധകര്‍

JAIHIND TV MIDDLE EAST BUREAU
Sunday, November 14, 2021

കുവൈത്ത് : കൊവിഡിന് ശേഷമുള്ള തിയറ്റര്‍ റിലീസ് വഴി സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന, കുറുപ്പ് സിനിമയ്ക്ക് കുത്തൈില്‍ വിലക്ക്. ഇതോടെ, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറപ്പിന് കുവൈത്തില്‍ പ്രദര്‍ശന അനുമതി ലഭിച്ചില്ല . മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആണ് സിനിമക്ക് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത് .

കുവൈത്തില്‍ പ്രദര്‍ശന അനുമതി ഇല്ലാത്ത ഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെട്ടതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കുവൈത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിസ്‌കേപ് , ഓസോണ്‍ തുടങ്ങിയ തിയേറ്റര്‍ ശൃംഖലകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നു അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കേണ്ടി വന്നു. അതേസമയം, മറ്റു ഗള്‍ഫ് നാടുകളില്‍ കുറുപ്പ് സിനിമ തിരക്കേടില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനാല്‍, കുവൈത്തിലെ വിലക്കു നീങ്ങി സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് കുവൈറ്റിലെ സിനിമാ പ്രേമികള്‍. കുവൈത്തിലെ തിയറ്ററുകളിലും വലിയ ഇടവേളയ്ക്ക് ശേഷം ഒരു ഉണര്‍വിന് ഈ സിനിമ കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാ വ്യവസായ ലോകം.