യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവര്‍ പതിനായിരത്തില്‍ താഴെ ; രോഗമുക്തി നിരക്ക് വര്‍ധിച്ചു

Jaihind News Bureau
Sunday, February 21, 2021

 

ദുബായ് : യുഎഇയില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം, പതിനായിരത്തില്‍ താഴെയെത്തി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍, രോഗമുക്തി നിരക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം. ഇതോടെ, 9603 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡിന് ചികിത്സയിലുള്ളത്.

അതേസമയം, രോഗം ബാധിച്ച് 17 പേര്‍ ഞായാറാഴ്ച മരിച്ചു. 2250 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി യി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3684 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം മലയാളികളടക്കം 1,125 ആണ്.