സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ സർക്കുലർ ആചരിക്കാൻ കോളേജ് പ്രിൻസിപ്പാൾ തയാറായാൽ കെ.എസ്.യു ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.
വിഭജന ഭീതി ദിനം ആചരിക്കാൻ കേരള, കെ.റ്റി.യു സർവ്വകലാശാലകൾ പ്രിൻസിപ്പാൾമാർക്ക് കത്ത് നൽകിയിട്ടുണ്ട്.ഇതേ തുടർന്ന് പ്രസ്തുത പരിപാടി ഏതെങ്കിലും കോളേജുകളിൽ സംഘടിപ്പിച്ചാൽ നേരിടുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.
ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാമെന്ന് ആരും കരുതേണ്ടതില്ല.സംസ്ഥാന സർക്കാർ ഇത്തരം വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായുണ്ട്. ഇടതുപക്ഷ സംഘടനയിൽപ്പെട്ട കേരള സർവ്വകലാശാല കോളേജ് ഡവലപ്പ്മെൻ്റ് കൗൺസിൽ ഡയറക്ടർ ഡോ.വി.ബിജു വിഭജന ഭീതി ദിനത്തിൻ്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരിപാടികൾ സംഘടിപ്പിക്കണമെന്ന് ആദ്യം സർക്കുലർ നൽകിയതും, വിവാദമായപ്പോൾ തിരുത്തി നൽകിയതും കേരള പൊതു സമൂഹം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.ഭരണഘടനാ പദവിയുടെ അന്തസ്സ് വിശ്വനാഥ് ആർലേക്കർ ഇല്ലാതാക്കുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.