മലപ്പുറത്ത് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തില്‍

 

മലപ്പുറം: ചങ്ങരംകുളം ഒതളൂരിൽ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത് പരീക്ഷാ പേടി കാരണമെന്ന് പോലീസ്. എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ഒതളൂര്‍ പവദാസിന്‍റെ മകള്‍ നിവേദ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.

പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് താന്‍ മരിക്കുന്നതെന്ന് നിവേദ്യ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തതോടെയാണ് മരണകാരണം വ്യക്തമായത്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല,

മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം.

Helpline 1056. 0471 – 2552056)

Comments (0)
Add Comment