KSU| വിഭജന ഭീതി ദിനാചാരണ സര്‍ക്കുലര്‍: സംഘപരിവാരത്തിന്റെയും ഇടത് സിന്‍ഡിക്കേറ്റിന്റെയും ഗൂഢാലോചനയുടെ ഭാഗമെന്ന് കെ എസ് യു

Jaihind News Bureau
Wednesday, August 13, 2025

വിഭജന ഭീതി ദിനാചാരണ സര്‍ക്കുലര്‍ പുറത്തിറക്കിയത് സംഘപരിവാരത്തിന്റെയും ഇടത് സിന്‍ഡിക്കേറ്റിന്റെയും ഗൂഢാലോചനയുടെ ഭാഗമാണെന് കെ എസ് യു. മതാധിഷ്ഠിതമായ രാജ്യം വേണമെന്ന് വാദം ഉന്നയിച്ചവരുടെ പിന്മുറക്കാര്‍ പുറത്തിറക്കുന്ന ഉത്തരവുകള്‍ സംഘപരിവാരത്തിന്റെ ആശയങ്ങളെ ഒളിച്ച് കടത്താന്‍ വേണ്ടിയുള്ള ശ്രമമാണെന്നും കെ എസ് യു ആരോപിച്ചു.

ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ആചരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് സംഘപരിവാര്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ഗൂഡലോചനയുടെ ഭാഗമാണെന്ന് കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു. വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയിലും കോളേജിലും സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് മുന്നില്‍ കെ എസ് യു പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം സി അതുല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.