“നെഹ്റു ആരായിരുന്നുവെന്ന് പഠിക്കാൻ മോദിക്ക് ആയിരം കൊല്ലമെങ്കിലും വേണ്ടിവരും…” FB പോസ്റ്റ് വൈറലാകുന്നു

Jaihind Webdesk
Friday, May 10, 2019

പ്രിയപ്പെട്ട മോദീജീ…… നെഹ്‌റുവിനെ വിമര്‍ശിക്കുന്നതിന് മുമ്പ് അദ്ദേഹം പഠിച്ച കേംബ്രിഡ്ജിലൂടെ ഒന്ന് സഞ്ചരിക്കുകയെങ്കിലും വേണം…  രാഷ്ട്രപിതാവിന്‍റെ പേരുപോലും നേരാംവണ്ണം ഓർത്തിരിക്കുവാൻ കഴിയാത്ത താങ്കള്‍ക്ക് ഒരു പക്ഷേ ആളുമാറിപ്പോയതാകാം എന്ന് പറഞ്ഞ് തുടങ്ങുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കുടുംബത്തെയും അപഹസിച്ചുകൊണ്ട് നിരന്തരമായി വിവാദ പരാമർശങ്ങള്‍ നടത്തുന്ന നരേന്ദ്ര മോദിയ്ക്കെതിരെ സോഷ്യല്‍ മീഡിയയും ആഞ്ഞടിക്കുകയാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്റു ഹോംവര്‍ക്ക് ചെയ്യാറില്ലായിരുന്നെന്നും പിന്നീട് ഇന്ദിരാ ഗാന്ധി നെഹ്റുവിന്‍റെ ഉത്തരകടലാസ് ഉപയോഗിച്ച് തോണിയുണ്ടാക്കിയിരുന്നുവെന്നും കഴിഞ്ഞ ദിവസം മോദി ആരോപിച്ചിരുന്നു. ഇതിനെ പരിഹസിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഹോംവര്‍ക്ക് ചെയ്യാതെ അത് ചോദ്യംചെയ്യാതിരിക്കാന്‍ ബാലിശമായ കാരണങ്ങള്‍ നിരത്തുന്ന സ്‌കൂള്‍കുട്ടിയെ പോലെയാണ് മോദി പെരുമാറുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

പ്രിയപ്പെട്ട മോദീജീ…… നെഹ്റുവിനെ വിമർശിക്കുന്നതിന് മുമ്പ്
അദ്ധേഹം പഠിച്ച കേംബ്രിഡ്ജിലൂടെ ഒന്ന് സഞ്ചരിക്കുകയെങ്കിലും വേണം..

ഒരുപക്ഷേ താങ്കൾക്ക് ആളുമാറിപ്പോയതാവാം…. രാഷ്ട്രപിതാവിന്റെ പേരുപോലും നേരാംവണ്ണം ഓർത്തിരിക്കുവാൻ താങ്കൾക്ക് കഴിയാറില്ലല്ലോ

####################################

ലോകത്തിന്റെ അഞ്ചിലൊന്ന് ജനത….

300 വർഷം ബ്രിട്ടീഷുകാർ കൊളളയടിച്ച രാജ്യം

96 ശതമാനം ജനങ്ങളും മുഴു പട്ടിണിണിയിലായിരുന്ന ഇന്ത്യ………

ബ്രിട്ടീഷ് ഭരണകൂടം ചവച്ച് കുപ്പത്തൊട്ടിയിലേക്ക് തുപ്പിയ ചണ്ടി മാത്രമായിരുന്നു 1947 ലെ ഇന്ത്യ……

ആ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് ജവഹർലാൽ നെഹ്റുവെന്ന രാജ്യം കണ്ട ഏറ്റവും വലിയ ഇതിഹാസ ഭരണതന്ത്രജ്ഞന്റെ തിപുണതകൊണ്ടു മാത്രമാണ്..

രാജ്യത്തിന്റെ കുതിപ്പിന് തടസ്സമായിനിൽക്കുന്നത് നെഹ്റുവിന്റെ ചെയ്തികളാണെന്ന് വാദിക്കുന്ന മോദീജീ താങ്കൾ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി പഠിച്ച കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിന്റെ പടിവാതിൽക്കലൂടെ ഒന്നു നടന്നുനോക്കുകയെങ്കിലും വേണം…..

ഐ ഐ ടി കൾ

ഭാഭ അറ്റോമിക് റിസർച്ച് സെന്റർ

ജർമ്മനിയുമായി ചേർന്ന് HF 24 ജെറ്റ് ഫൈറ്റർ പ്രോഗ്രാം

നാഷണൽ ഫിസിക്കൽ ആന്റ് കെമിക്കൽ ലബോറട്ടറീസ്

ട്രോംബെയിലെ ആറ്റോമിക് റിയാക്ടർ

എ.ഐ.എം.എസ്

ഐ ഐ എമ്മുകൾ

ഐ എസ് ആർ ഒ

ഡി.ഡി.ആർ.ഒ

ന്യൂക്ലിയർ ആറ്റോമിക് എനർജി പ്രോഗ്രാം

കൗൺസിൽ ഓഫ് സയൻസ് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്

എൻ ഐ ഡി

എൻ എസ് ഡി

ലളിത കലാ അക്കാദമി

സംഗീത നാടക അക്കാദമി

കേന്ദ്രീയ വിദ്യാലയങ്ങൾ

RBI Nationalisation

SBI Nationalisation

യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ

ഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപ്പറേഷൻ

ഗോവ ഷിപ്യാർഡ് ലിമിറ്റഡ്

നേവൽ ഡോക്കയാർഡ്-വിശാഖപട്ടണം

നാഷണൽ പവർ ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട്

ഭാരത് ഹെവി ഇലക്ടിക്കൽ ലിമിറ്റഡ്

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ

ഭക്രാനംഗൽ ഡാം

ഹിരാകുഡ് ഡാം തുടങ്ങി നിരവധി പടുകൂറ്റൻ ഡാമുകൾ

ഭിലായ്

റൂർക്കേല

ദുർഗാപൂർ

ബൊക്കാറോ

എന്നിവിടങ്ങളിലെ പടുകൂറ്റൻ ഉരുക്കുനിർമ്മാണശാലകൾ

എണ്ണമറ്റ പദ്ധതികൾ…..

വമ്പൻ ഉരുക്കു നിർമ്മാണ ശാലകൾ…

.പടുകൂറ്റൻ വ്യവസായശാലകൾ..

ലോകം കണ്ട ഏറ്റവും വലിയ കാർഷികവിപ്ലവത്തിന് അടിത്തറ പാകിയത്

ആയിരം മോദിമാർക്ക് ഒരായുസ്സുകൊണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു രാജ്യത്തിന്റെ മുന്നേറ്റം… നരേന്ദ്രമോദിയേപ്പോലുളള ഒരു ശരാശരി ഇന്ത്യാക്കാരന് നെഹ്റു ആരായിരുന്നുവെന്ന് പഠിക്കാൻ ആയിരം കൊല്ലമെങ്കിലും വേണ്ടിവരും…