കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയോട് പിതാവിന്റെ ക്രൂരത. കുട്ടിയുടെ പിതാവ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാപ്പൊയില്‍ സ്വദേശി ജോസിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കുട്ടിയെ ജോസ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന മാതാവിനോടാണ് കൂടുതല്‍ അടുപ്പമെന്ന് ആരോപിച്ചാണ് മര്‍ദനം. എന്നാല്‍ ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോക്കായി ചിത്രീകരിച്ചതെന്നാണ് കുട്ടി പറയുന്നത്. മാതാവ് തിരികെ വരാനായാണ് വീഡിയോ ചിത്രീകരിച്ചതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.