മകളുടെ വിവാഹ സല്‍കാരത്തില്‍ പാട്ടുപാടുന്നതിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)

Jaihind Webdesk
Sunday, May 26, 2019

കൊല്ലം: മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പാട്ടുപാടുന്നതിനിടെ എസ്ഐ കുഴഞ്ഞ് വീണു മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശി ചംമ്പോളില്‍ തെക്കെതില്‍ എസ്ഐ വിഷ്ണു ആണ് മരിച്ചത്. മകളുടെ കല്യാണ തലേദിവസം നടത്തിയ സല്‍ക്കാരത്തിനിടെ നടന്ന ഗാനമേളയില്‍ ഗാനം ആലപിക്കവെയാണ് വിഷ്ണു വേദിയില്‍ കുഴഞ്ഞ് വീണത്.
വിവാഹം കഴിഞ്ഞതിനു ശേഷമാണ് മകളേയും ഭാര്യയേയും മരണവിവരം അറിയിച്ചത്. കൊല്ലം കണ്‍ട്രോള്‍ റൂമില്‍ എസ്ഐ ആയി സേവനം അനുഷ്ഠിക്കവെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്.