താനൂരില്‍ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

Thursday, January 6, 2022

മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. തലകടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്‌വ മർവ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകുന്നതിനിടെ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.