ഷാര്‍ജയില്‍ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു

Jaihind News Bureau
Thursday, November 26, 2020

ദുബായ് : ഷാര്‍ജയില്‍ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്. ഷാര്‍ജ അജ്മാന്‍ അതിര്‍ത്തിയിലെ കടലില്‍ കുളിക്കാനായി, കുടുംബസമേതം പോയപ്പോഴാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, ഇസ്മായിലും അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.  കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നുണ്ടായ വേലിയേറ്റ സമയത്താണ് അപകടം ഉണ്ടായത്.