ഫാഷന്‍ ഗോള്‍ഡ് കേസ് : എം.സി കമറുദീന് ജാമ്യം

Jaihind News Bureau
Monday, January 4, 2021

 

കൊച്ചി : ഫാഷന്‍ ഗോള്‍ഡ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന്  കേസുകളിലാണ് ജാമ്യം. കേസുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നു മാസത്തേക്ക് പ്രവേശിക്കരുതെന്ന കര്‍ശന ഉപാധിയിലാണ് ജാമ്യം.

ഇതു കൂടാതെ സാധാരണ ജാമ്യത്തിന് കോടതി നിര്‍ദേശിക്കുന്ന ഉപാധികളും പാലിക്കണം. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി‍യാണ് കമറുദീന്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.