ഫാസിസ്റ്റ് പരാമര്‍ശം ; സിപിഎം നിലപാടില്‍ ഞെട്ടലില്ലെന്ന് വി.ഡി.സതീശന്‍

Jaihind News Bureau
Monday, February 24, 2025

മലപ്പുറം :മോദി സര്‍ക്കാര്‍ ഫാസിസ്റ്റു സര്‍ക്കാര്‍ അല്ല എന്ന സിപിഎമ്മിന്റെ രേഖ ഞെട്ടല്‍ ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എത്രയൊ കാലങ്ങളയുള്ള രഹസ്യം പുറത്ത് വന്നന്നെ ഉള്ളു .സിപിഐയും ഇന്ത്യ മുന്നണിയും പറയുന്നു മോദി സര്‍ക്കാര്‍ ഫാസിസ്റ്റു സര്‍ക്കാര്‍ ആണെന്ന്,അതില്‍ നിന്ന് വിപരീതമാണ് സിപിമിന്റെ രേഖയെന്നും വി.ഡി.സതീശന്‍ പറഞ്ഞു. കരട് രേഖ എന്ത് സാഹചര്യത്തില്‍ ആണ് സിപിഎം തയാറാക്കിയത്. തര്‍ക്കം ഉണ്ടെങ്കില്‍ അല്ലെ അങ്ങനെ ഒരു ഡ്രാഫ്റ്റ് വരു എന്നും വി.ഡി.സതീശന്‍ ചോദിച്ചു.

അതെസമയം ആശ വര്‍ക്കര്‍മാര്‍ പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലിചെയ്താലും തീരുന്നില്ല. ആകെ കൈയില്‍ കിട്ടുന്നത് 7000 രൂപ മാത്രമാണ്.ആരോഗ്യ മന്ത്രിയും, ധനകാര്യ മന്ത്രിയും അവരെ അപമാനിച്ചു. എന്താണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും അദ്ദേഹം ചോദിച്ചു.

വയനാട് ദുരന്തം നടന്നിട്ട് ഏഴ് മാസം കഴിഞ്ഞിട്ടും അവിടെ ഒന്നും നടന്നിട്ടില്ല. സ്ഥലം പോലും ഇതുവരെ എടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ സ്വാഭാവികമായും അവര്‍ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാതിപത്യ മുന്നണിയുടെ പിന്തുണ അവര്‍ക്കുണ്ടാകും .ഉപാതികള്‍ ഇല്ലാതെ സര്‍ക്കാരിന് പുനരധിവാസത്തിന് യുഡിഫ് പിന്തുണ കൊടുത്തതാണ്. മന്ത്രിമാര്‍ ഒരുമിച്ചു ഒരു യോഗം പോലും കൂടിയിട്ടില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.