കർഷക സമരം തുടരുന്നു; ഒരു കർഷകന് കൂടി ദാരുണാന്ത്യം

Tuesday, February 27, 2024

 

ന്യൂഡല്‍ഹി: കർഷക സമരം തുടരുന്നതിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന പട്യാല സ്വദേശി നിഹാൽ സിംഗാണ് മരിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം. കർഷക സമരത്തിനെതിരെ ഖനൗരിയിൽ ഹരിയാന പോലീസിന്‍റെ കണ്ണീർ വാതക പ്രയോഗത്തിലാണ് നിഹാൽ സിംഗ് ശ്വാസകോശ രോഗബാധിതനായതെന്ന് കർഷക നേതാക്കൾ പറയുന്നത്. അതേസമയം സംയുക്ത കിസാൻ മോർച്ചയുടെ ഡല്‍ഹി ചലോ മാർച്ചിനിടെ കൊല്ലപ്പെട്ട ശുഭ്കരൺ സിംഗിന്‍റെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേസ് രജിസ്റ്റർ ചെയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണ് കുടുംബാംഗങ്ങളും സംഘടനകളും.